ഭീമന് വഴി തെളിഞ്ഞോ?


ഭീമന്റെ വഴി











പേര് കേട്ടപ്പോൾ തന്നെ ഒരു കൗതുകം തോന്നിയിരുന്നു.

പിന്നെ ചിത്രത്തിന്റെ ട്രെയിലർ വന്നപ്പോഴും ആ കൗതുകം ഉണ്ടായിരുന്നു.

പക്ഷെ പടം കണ്ട് കഴിഞ്ഞപ്പോൾ ഒരു ആവറേജ് ചിത്രം ആയിട്ടാണ് തോന്നിയത്. തമാശ എന്ന ചിത്രത്തിന് ശേഷം അഷ്റഫ് ഹംസയും,
അങ്കമാലി ഡയറീസ് എന്ന ഹിറ്റ് ചിത്രത്തിന് കഥയെഴുതിയ ചെമ്പൻ വിനോദും ഒന്നിക്കുന്നു എന്ന് കേട്ടപ്പോൾ തന്നെ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷെ അവരുടെ ആ ചിത്രങ്ങളുടെ ഒരു കോളിളക്കം കൊണ്ടുവരാൻ ഈ ചിത്രത്തിന് ആയില്ല എന്ന് വേണം പറയാൻ.

ഒരു ചെറിയ പ്രദേശവും, അതിന്റ  അവസാനം താമസിക്കുന്ന ഭീമന്റെ വീട്ടിലേക്കു വരെ വഴി ഉണ്ടാക്കാൻ ശ്രമിക്കുന്നതും, അതിനെ ചുറ്റിയുള്ള കഥയും ആണ് ഇതിന്റെ സാരാംശം.
പടത്തിൽ എടുത്തു പറയേണ്ട ഒരു കഥാപാത്രം ആണ്  ജിനു ജോസഫ് ചെയ്ത ഊതാംപിള്ളി കൊസ്തേപ്പ്. പുള്ളി ഇത് വരെ ചെയ്ത typical stylish കഥാപാത്രങ്ങളിൽ നിന്നുമൊക്കെ എന്നും ഓർമ്മിക്കപ്പെടുന്ന ഒരു നസ്രാണി.
പിന്നെ  ഇഷ്ടം തോന്നിയതും, ചെറുതായി ഒന്ന് ചിരിപ്പിച്ചതും ബിനു പപ്പു ആണ്. പുള്ളി സ്ഥിരം ചെയ്യുന്ന പോലീസ് വേഷങ്ങളിൽ നിന്നുള്ള മാറ്റം തന്നെ ഈ കഥാപാത്രത്തെ വേറിട്ട് നിർത്തുന്നു.

ചെമ്പൻ എഴുതിയ കഥ ആയതു കൊണ്ടാവും, ചെമ്പന്റെ മഹർഷി എന്തിനോ വേണ്ടി ഉള്ളത് പോലെ.

ഒന്ന് രണ്ട് സീനിൽ ചിരിച്ചു എന്നല്ലാതെ, മുമ്പ് പല റിവ്യൂകളിലും വായിച്ച അത്ര ചിരി ഉണ്ടെന്ന് തോന്നിയില്ല.


തിയേറ്ററിൽ ആയാലും OTT ആയാലും വെറുതെ ഒന്ന് കണ്ടിരിക്കാവുന്ന ചിത്രം.
#ഭീമന്റെ_വഴി




Comments

Popular posts from this blog

Etharkum Thunindhavan

VIKRAM

BEAST