സുമേഷ് & രമേഷ്
പരസ്യം പോലെ തന്നെ സിനിമയും തുടക്കം മുതൽ അവസാനം വരെ ചിരി നൽകുന്നു.
പേരിലെ കൗതുകം തന്നെ ആണ് ആദ്യ ദിനം തന്നെ കാണാൻ പ്രേരിപ്പിച്ചതും.
ടീസറും ടെയിലറും തന്ന promise
പടത്തിലും കാണുവാൻ സാധിക്കുന്നു.
പടത്തിലെ പ്രധാന ആഘർഷണം സലീം കുമാർ തന്നെ ആണ്.
സലീമേട്ടന്റെ ശൈലിയിൽ ഉള്ള കോമഡികൾ എല്ലാം തന്നെ മികച്ചത് തന്നെ🤣😂😆...
പിന്നെ ഏട്ടനും അനിയനും, ശ്രീനാഥ് ഭാസി യുടെ സുമേഷ് 😂ബാലു വർഗീസ് ൻ്റെ രമേഷ് 😂 .സഹോദരങ്ങളുടെ വഴക്കിൽ ചിരി പടർത്താൻ കഴിഞ്ഞു. അതുപോലെ അവരുടെ സ്നേഹ ബന്ധവും സിനിമയിൽ കാണുന്നുണ്ട്. പല സീനുകളും നമ്മുടെ ജീവിതത്തിലും സംഭവിച്ച കാര്യങ്ങൾ തന്നെയാണ്🤣🤣🤣
ഇനി കഥയിലേക്ക് വരുവാണെങ്കിൽ
2 ആൺമക്കൾ ഉള്ള ഒരു സാധാരണ വീട്ടിൽ സംഭവിക്കുന്ന കാര്യങ്ങൾ ,നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ചിരിക്കുന്നു. മികച്ച കഥയും , കൂടെ കുടുംബ ബന്ധവും നർമ്മത്തിൽ തന്നെ അവതരിപ്പിച്ച സംവിധായകന് കൈയ്യടി അർഹിക്കുന്നു.
ഒരു യുദ്ധം പ്രതീക്ഷിക്കാതെ പോയാൽ തീർച്ചയായും രണ്ട് മണിക്കൂർ കുടുംബത്തോടെപ്പം ചിരിച്ച് കണ്ടിരിക്കാവുന്ന സിനിമ .
#SureshAndRamesh
Visakh M
👍
ReplyDelete❤️
Delete