മരക്കാർ അറബിക്കടലിന്റെ സിംഹമോ?
#Marakkar
മരക്കാർ അറബിക്കടലിന്റെ സിംഹം
Fans Show 12.01 AM at Palakkad Priyadarshini & 10.30 AM show at kalladikode bala cinema .
ആദ്യ ദിവസം തന്നെ 2 തവണ വേറെ വേറെ തീയേറ്ററിൽ, കണ്ട എനിക്ക് പ്രന്താണോ എന്ന് ചോദിക്കരുത്.....🤪
എന്നെ 2 തവണ കാണാൻ പ്രേരിപ്പിച്ചത് Mohanlal & Priyadarshan combo ആയിരുന്നു 🤩
ചരിത്ര പുരുഷൻ്റെ കഥ..കടലിൽ ജാലവിദ്യ കാണിച്ച പോരാളിയുടെ കഥ.
ലാലേട്ടൻ നായകൻ.പ്രിയദർശൻ സംവിധാനം. പടത്തിനായി കാത്തിരിക്കാൻ വേറെ എന്ത് വേണം... 100 ദിവസം ഷൂട്ടിംഗ്, 1വർഷത്തോളമായി ചെയ്ത vfx work.. പിന്നെ 2 വർഷം കൊറോണ കാലം. കാത്തിരിപ്പ് കൂടുന്തോറും പ്രതീക്ഷകൾ കൂടി. fans show കണ്ട് കഴിഞ്ഞ് എനിക്ക് കിട്ടിയത് ഒരു ആവറേജ് ഫീൽ ആയിരുന്നു കിട്ടിയത്.
പ്രിയദർശൻ എന്ന craftman നല്ല രീതിയിൽ തന്നെ സിനിമ എടുത്തിട്ടുണ്ട്. ഒരു നല്ല ആദ്യ പകുതി,കുഞ്ഞാലിയുടെ ചെറുപ്പം, പിന്നെ കടലിൽ കപ്പൽ sequence,🔥🔥 song🔥🔥,mohanlal intro 🔥🔥അങ്ങനെ ഒരു നല്ല ആദ്യപകുതി ക്ക് ശേഷം, ഒരു average ആയിരുന്നു രണ്ടാം പകുതി. History + fiction കൂടി ആയപ്പോൾ, രണ്ടാം പകുതി കൂടുതൽ നാടകീയമായി തോന്നി... ട്രെയിലറിലും ടീസറിലും കേട്ട BGM കൊള്ളാമായിരുന്നു. പക്ഷെ അവസാനം നടക്കുന്ന സംഘട്ടന സീനിലും, ഇമോഷണൽ സീനിലും ഒരു ഫീൽ തരാൻ സാധിച്ചിട്ടില്ല.
ആദ്യ പ്രദർശനം കഴിഞ്ഞപ്പോൾ തന്നെ അഭിപ്രായം ഇടണമെന്ന് കരുതിയതാണ്.. ഒന്ന് ഉറങ്ങി എണീറ്റ് വീണ്ടും 10.30 nte show കണ്ടു..
എന്തൊ, രണ്ടാമതും കണ്ടപ്പോൾ പടം കൂടുതൽ ഇഷ്ടമായി...ഒരു നടൻ്റെ ഹീറോയിസം അല്ല. ചരിത്രം പ്രിയൻ്റെ കണ്ണിലൂടെ കാണുന്ന ഒരു കഥ ...🤩🤩🤩
ഇതിൽ negative എന്ന് പറയുന്നത്, രണ്ടാം പകുതി പതിഞ്ഞ മട്ടിലും, നാടകത്തിന് വേണ്ടി എഴുതിയ സംഭാഷണങ്ങളും ആണ്. കാണികളുടെ ക്ഷമ പരീക്ഷിക്കുന്നതാണ് രണ്ടാം പകുതി. പിന്നെ BGM ഒരു ഉറക്ക ഗുളിക പോലെ ആയി പോയതും ചിത്രത്തിന്റെ ആസ്വാദത്തിനെ ബാധിക്കുന്നു.
പിന്നെ അറബിക്കടലിന്റെ സിംഹം എന്ന പേര് ഇതിന് യോജിച്ചത് അല്ല. സിനിമയുടെ പേര് സിംഹം ആയതു കൊണ്ടാവും എല്ലാവരും മാസ്റ്റ് പ്രതീക്ഷിച്ച് പോയി ബെട്ടിയിട്ട വാഴത്തണ്ട് പോലെ ആയത്.
സിനിമാ ആസ്വാദകന് കൊടുത്ത പണം മുതലകാൻ , പ്രിയൻ ഒരുക്കിയ visuals തന്നെ ധാരാളം.
My rating 3/5.
Comments
Post a Comment